പറവൂരു നിന്നും ആദ്യ നിയമനം കിട്ടി വയനാടന്‍ ചുരം കയറുമ്പോഴേ ജാസ്മിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് ഒരു കാപ്പിത്തോട്ടം സ്വന്തമാക്കണമെന്ന മോഹം. ആഗ്രഹിക്കാന്‍ കപ്പം കൊടുക്കണ്ടല്ലോ എന്ന ആത്മഗതം തൊട്ടടുത്തിരുന്ന കെട്ടിയോന്റെതായിരുന്നു. യു. പി. സ്കൂള്‍ ടീച്ചര്‍ ആയിട്ടാണ് നിയമനം.അതും കാട്ടിനുള്ളിലെ ഒരു…
Tag: adayalam kadhakal
വാക്ക്
ഞാൻമൗനത്തിൻ്റെആകാശ ശോണിമനീയൊരുവാക്കിൻ്റെ പക്ഷിയാവുക…പറന്നുയരാൻമാടി വിളിക്കുന്ന ആകാശം…ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …ഉടലിൽ .. ഉയിരിൽ..സ്വപ്നങ്ങളിൽവാക്കുകൾക് ശാന്തി..കരുണയിലും വാത്സല്യത്തിലുംവാക്കുകൾക്ക്ആർദ്രത …സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..പ്രണയത്തിൽ അസ്തമയ ശോഭ ..സൗഹൃദങ്ങളിൽപങ്കുവയ്ക്കലിൻ്റ ആഴം..ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽഞാൻ നട്ട വാക്കുകൾഎൻ്റെ ആകാശങ്ങളിലേക്ക്ചില്ലകൾ വിടർത്തി ..പടരാൻ…
തിരയിളക്കം
അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച…
കുഞ്ഞനും കോവാലനും
എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…
ഒരു ഭ്രാന്തൻ സ്വപ്നം
ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…
അയ്യപ്പൻ
കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ…
അവതാരിക
ഇന്ന് മകൾ അവളുടെ പുസ്തകം എഴുതിത്തീർത്തു! എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന്…
സ്വർഗ്ഗത്തിലൊഴുകുന്ന പുഴ
സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും.. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ…
പേടി
ഒരത്യാവശ്യം പ്രമാണിച്ചുള്ള യാത്രയാണ് നാട്ടിലേയ്ക്ക്. സാരഥി, വർഷങ്ങളായി അങ്ങോട്ടുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന സുഹൃത്താണ്. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളം താമസിച്ചെത്തിയ സുഹൃത്ത് എത്തുമ്പോഴേ അറിയിച്ചു, രണ്ടര മണിക്കൂറിനകം തനിക്കു തിരികെ എത്തണമെന്ന്. വേറൊരു ഓട്ടം പോകാനുണ്ട്, ഒരപ്പൂപ്പനെയും അമ്മൂമ്മയേയും നേരമിരുട്ടും മുൻപ്…
പട്ടുനൂൽ
പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള…