സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന്…

സർവ്വം ശിവമയം

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി…

പരേതന്റെ ആത്മഗതങ്ങൾ

ഞാൻ സക്കറിയ.മുഴുവൻ പേര് കുന്നുമ്മൽ പി സക്കറിയ. പേരിലുള്ള ‘പി ‘ എന്റെ ചാച്ചൻ പൗലോസിനെ ഉദ്ദേശിച്ചാണ് വച്ചിരിക്കുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ഞാനൊരു തറവാടി നസ്രാണിയാണെന്ന് പറയാതെ മനസ്സിലായി കാണുമല്ലോ. അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ സ്വത്ത് ഞാൻ ഒന്നുകൂടെ വിപുലീകരിച്ചു പാലായിൽ…

നിറം മാറുന്നവർ

മയൂരി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് എഴുന്നേറ്റ് കൈകൾ സ്ട്രെച് ചെയ്തു. കമ്പ്യൂട്ടറിനു മുന്നിൽ തുടർച്ചയായി കുറേ നേരം ഇരിക്കാതെ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് സ്ട്രെച് ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശം അവൾ യാന്ത്രികമായി പാലിക്കാറുണ്ട്. റൂമിൽ ഒന്ന് ചുറ്റി നടന്നതിനുശേഷം കണ്ണുകൾക്ക്…

അരുണോദയം

വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!ഫോട്ടോ സൂം…

കൂട്ടുകാരി

അവൾ കരയുകയായിരുന്നു….നിസ്സഹായയായി.അവളുടെ കണ്ണുകൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്ന പുഴപോലെയായിരുന്നു.അവൻ അവളെ നോക്കി മിണ്ടാതിരുന്നു.പതിവുപോലെ അന്നും അവന് അവളുടെ സങ്കടത്തിന്റെ കാരണം മനസ്സിലായില്ല.എങ്കിലും അവളുടെ സങ്കടത്തിന് കൂട്ടായി, കാരണം അവളെ കരയാൻ പഠിപ്പിച്ചത് അവനായിരുന്നു. നോക്കിയിരുന്നപ്പോൾ മനസ്സിൽ അവളുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞു…

ചിരിക്കാൻ പഠിപ്പിക്കുന്നവർ

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഒന്നിലേക്ക് ഉടനെ എത്തിച്ചേരുന്നതാണ് “ “അഭീ വേഗം വാ! നല്ല തിരക്കുണ്ട്. സീറ്റ് കിട്ടില്ല ആദ്യം കയറിയില്ലെങ്കിൽ…. “ കൂടെയുള്ള അഭിരാമിയെ വിളിച്ചുകൊണ്ടു ഞാൻ ബാഗ്…

കൃഷ്ണരാധ

തൻ്റെ മിനിബാറിലെ വർണശബളമായ ലൈറ്റുകൾ നോക്കി അയാളിരുന്നു.ഷിവാസ് റീഗലിന്റെ പകുതിയായ കുപ്പി അയാളുടെ അടുത്ത പെഗ്ഗിനായി കാത്തിരുന്നു …..അയാൾ ക്ലോക്കിലേക്ക് ഒന്ന് കണ്ണോടിച്ചു…. 8 മണി ആവുന്നു… തന്റെ കമ്പനിയിൽ പുതിയതായി ജോയിൻ ചെയ്ത മോഡൽ പുതിയ പരസ്യത്തിൽ ഒരു ചാൻസിനായി…

ഭ്രാന്തി

പുറത്തു മഴ തിമിർത്തു പെയ്യുന്നു. അവൾ പതിയെ എഴുന്നേറ്റു. രാത്രിമഴ അവൾക്കെന്നും പ്രിയപ്പെട്ട ഒന്നാണ്. മുന്നോട്ട് നടക്കും തോറും കാലിലെ ചങ്ങല ഇറുകിക്കൊണ്ടേയിരുന്നു. സെല്ലിന്റെ ഇരുമ്പഴികൾക്കരികിലെത്തിയപ്പോഴേക്കും ചങ്ങല മുറുകിയ കാലിലെ വൃണം അവളെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും രാത്രിമഴയുടെ വശ്യമായ സൗന്ദര്യം…

error: Content is protected !!