മാമുക്കോയ വിടവാങ്ങി

നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായി, ഗഫ്ഫൂർ കാ ദോസ്ത് ന്റെ ഗഫൂറായും കീലേരി അച്ചുവായും ‘മലബാറിൽ ജനിച്ചു ആ ഭാഷയിൽ സംസാരിക്കുന്ന അബ്ദു മഹർഷിയായുമൊക്കെ വളരെക്കാലം നമ്മെച്ചിരിപ്പിച്ച മഹാകലാകാരൻ യാത്രയായി.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു മാമുക്കോയയുടെ ജനനം. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്‌നേഹത്തിന്റെ കോഴിക്കോടന്‍ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടര്‍ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു.
ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകള്‍ക്ക്; വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും.
മഹാനായ ആ കലാകാരന് അടയാളയത്തിന്റെ ബാഷ്‌പാഞ്‌ജലി

error: Content is protected !!