Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

Manipur’s king wished for heirs
For continuity to his power
He dreamt, he prayed, he meditated
Until god it is said relented
And in the middle of the celebrations was born… a girl

Undaunted the king began the task
Of bringing up a prince
A warrior girl armed with strength and skill
Instead of seductive grace
She rode among the horseman and discoursed with politicians
A boy in everything she did
Unregretting, unaware

Till a hero came to the forest kingdom
A brief chance encounter
Moved by his glance she wished for change
With her father’s strength of purpose
Till love said, “It is granted”
And armed her in grace and seduction
The drift of silk instead of an arrow’s power

The hero was hers and her wish
But her true nature?
What of that?
My Chithrangada is a tale
Of life’s paradox
Between how we live and how we wish to live
Subject to our wishes
Or in affirmation of our true identity?

(Chithrangada by Rabindranath Tagore)

കൊറിയോഗ്രാഫർ രുദ്ര, പാർഥോയെ സ്നേഹിച്ചു, ഉപാധികളില്ലാതെ പ്രണയിച്ചു; സമൂഹത്തിൻറെ പുറന്തള്ളലുകൾ, അപവാദം പറച്ചിൽ, പരിഹാസങ്ങൾ എല്ലാം തന്നെ രുദ്രയ്ക്ക് പരിചിതമായിരുന്നു. അതിലേയ്ക്ക് മറ്റൊരു പ്രകാരത്തിൽ വീണുപോയ പാർഥോയെ രുദ്ര നെഞ്ചോടടക്കിപ്പിടിച്ചു, ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു തന്നെ പ്രണയിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്ത് സാധാരണ ഒരു കുടുംബജീവിതം നയിക്കാൻ തന്റെ സ്വത്വപ്രതിസന്ധി രുദ്രയ്‌ക്കോ, ഒട്ടും ആത്മാർത്ഥതയില്ലാതെ അയാളെ പ്രണയിച്ച അയാളുടെ തിയേറ്റർ ട്രൂപ്പിലെ percussionist പാർഥോയ്ക്കോ തുടക്കത്തിൽ ഒരു വിഷയമേയായിരുന്നില്ല . പക്ഷെ ഒരേ ലിംഗത്തിലുള്ള ദമ്പതിമാർക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള നിയമതടസ്സം, രുദ്രയെ സ്ത്രീയാകാനുള്ള തീരുമാനത്തിലെത്തിക്കുകയായിരുന്നു. സ്വന്തം തിയേറ്റർ ട്രൂപ്പിൽ രുദ്ര അവതരിപ്പിക്കാൻ പരിശീലിപ്പിച്ചിരുന്ന ചിത്രാംഗദ എന്ന മണിപ്പൂരി രാജകുമാരിയുടെയും അവൾ പ്രണയിച്ച അർജുനന്റെയും കഥയ്ക്കു സമാനമായി, ലിംഗവ്യക്തിത്വത്തിലേയ്ക്ക് രുദ്രയ്ക്ക് എത്തണമായിരുന്നു; പാർഥോയ്ക്കു വേണ്ടി! അതിനായി നേരിടേണ്ടിവന്ന അസംഖ്യം ശസ്ത്രക്രിയയുടെ വേദനകളെക്കാലും പാർഥോയുടെ പ്രതികരണം രുദ്രയെ തകർത്തു. തനിക്കൊരു സ്ത്രീ വേണമെങ്കിൽ യഥാർത്ഥത്തിലൊരു സ്ത്രീയായിക്കൂടെ, ഈ രണ്ടും കെട്ട രൂപമെന്തിന് എന്നു ചോദിച്ചു, രുദ്ര സ്വന്തം കുടുംബമായി കാണുന്ന ട്രൂപ്പിലെ മെയിൻ നടി കസ്‌തൂരിയുമായി വിവാഹിതനായിപ്പോകുന്ന പാർഥോയ്ക്ക് മുന്നിലും സമചിത്തതയോടെ ഇരിക്കുന്ന രുദ്രയെ കണ്ണുനിറയാതെ പ്രേക്ഷകനു കാണാനാവുന്നില്ല. അതിശയമായി, ഓരോ വാചകകത്തിൽപ്പോലും കാണികളുടെ ഉള്ളം കവർന്ന ഒരു ചിത്രം, ഋതുപർണ്ണോഘോഷിന്റെ ‘ചിത്രാംഗദ- The crowning wish.’

ഒരേയൊരു മകനെ എഞ്ചിനീറിയായി കാണാൻ ആഗ്രഹിക്കുകയും, ‘അവൻ’ സ്ത്രീകളുടെ വേഷഭൂഷാദികളോടെ ചിലങ്ക കെട്ടിയാടുന്ന ഒരു തിയേറ്റർ ആർട്ടിസ്റ്റാവുകയും ചെയ്യുന്നത്, എത്ര മേൽ മോഡേൺ ആയിട്ടും രുദ്രയുടെ ഫാമിലിയ്ക്ക് അംഗീകരിക്കാനേ ആകുന്നില്ല. തന്റെ സ്വന്തം കുടുംബത്തിൽ അത്താഴ സമയത്ത് നടക്കുന്ന സംഭാഷണങ്ങൾ, ഒരു സിനിമ എത്ര പക്വമായാണ് അതിന്റെ ഭാഷ കൈകാര്യം ചെയ്യേണ്ടത് എന്ന് അടിവരയിട്ടു കാട്ടി തരുന്നുണ്ട്.

പൂർണ്ണമായൊരു സ്ത്രീയായി മാറാൻ ഒരുങ്ങുന്ന രുദ്രാ ചാറ്റർജിയോട് അമ്മ പറയുന്നു, “ഞാനാണ് നിന്റെ ഈ ശരീരത്തിന് ജന്മം നൽകിയത്; അതുകൊണ്ടുതന്നെ ആ ശരീരത്തിലെന്തൊക്കെ മാറ്റങ്ങളുണ്ടാകുന്നു എന്നറിയാൻ എനിക്കവകാശമുണ്ട്. എനിക്കറിയണം അതിനെന്തു സംഭവിക്കുന്നു എന്ന്.. അതെങ്ങനെ മാറുന്നു എന്ന്.. “
‘രക്ഷിതാക്കളുടെ പ്രതീക്ഷകൾക്കുപരി കുട്ടികൾക്കും ആഗ്രഹമുണ്ടാകും താന്താങ്ങളുടെ സ്വത്വം രൂപീകരണവുമായി ബന്ധപ്പെട്ടെന്ന്’ കുറിക്കു കൊള്ളുന്ന മറുപടിയുമായി രുദ്ര തന്റെ തീരുമാനത്തിലുറച്ചു നിൽക്കുമ്പോൾ, ഋതുപർണ്ണോഘോഷ് നമുക്ക് മുന്നിലേക്കും തുറന്നിട്ടു തരുന്നൊരു ചിന്തയുണ്ട്; തികച്ചും മാനുഷികമായ പരിഗണന അർഹിക്കുന്ന ഒന്ന്! ജനിച്ചശേഷമുള്ള ലിംഗവ്യക്തിത്വം തികച്ചും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മാത്രമാണെന്ന്. അത് സ്വീകരിക്കാൻ അവന്/ അവൾക്ക് എല്ലാവിധ അവകാശവുമുണ്ടെന്ന്!

രുദ്ര ചാറ്റർജി ഒരു നോവായി, ഒരു തേങ്ങലായി വെള്ളിത്തിരയിൽ മങ്ങുമ്പോൾ ഘനം തൂങ്ങുന്ന മനസ്സുമായി രുദ്രയെ അറിഞ്ഞ, അയാളുടെ സഹനം അറിഞ്ഞ, വേദനകളറിഞ്ഞ നമ്മളും, ഒരുപാടുകാലത്തേയ്ക്ക് ഇറങ്ങിപ്പോകാത്ത വണ്ണം അയാളെ മനസ്സിൽ കുടിയിരുത്തുന്നു.

ഋതുപർണ്ണോഘോഷ്, ലോകത്തിനു മുന്നിൽ ബംഗാളി സിനിമയെ പുതിയ അർത്ഥതലങ്ങളിലേയ്ക്ക്, കുലീനമായൊരു ഉയരത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു തന്റെ സിനിമകളിലൂടെ. ഒരനുഗ്രഹീത സംവിധായകനായും വിദഗ്ദനായൊരു കഥാകാരനായും പുത്തൻ പ്രവണതകളിലൂടെയും പുതിയ പരീക്ഷണങ്ങളിലൂടെയും സിനിമയെ അതിന്റെ ഉത്തുംഗശൃംഗം എറ്റിയ കലാകാരനായും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ പ്രതിഭ, വളരെക്കുറഞ്ഞൊരു കാലഘട്ടത്തിന്റേതു മാത്രമായിപ്പോയത് തീരാ നഷ്ടമായി ഇന്നും അവശേഷിക്കുന്നു.

രുദ്രാ ചാറ്റർജിയായി ഋതുപർണ്ണോഘോഷും പാർഥോ മഞ്ചുംദാറായി ജിഷു സെൻഗുപ്‌തയും വേഷമിടുന്ന ഈ 2012 ചിത്രത്തിൻറെ ഛായാഗ്രഹണം അഭിക് മുഖോപാധ്യയും സംഗീതം ദേബജ്യോതി മിശ്രയും കൈകാര്യം ചെയ്തിരിക്കുന്നു. ഘോഷ് സിനിമയുടേതായ പെർഫെക്ഷനുമായി, ഒരു പക്ഷെ ഏറ്റവും ഇഷ്ടം തോന്നിയ ഋതു ചിത്രമായി ‘ചിത്രാംഗദ – The crowning wish’. കടന്നുപോകും മുൻപുള്ള തന്റെ അവസാന ചിത്രത്തിലൂടെ ഘോഷ് തന്നെത്തന്നെ അടയാളപ്പെടുത്തുകയായിരുന്നോ – “Be What You Wish To Be”.

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!