അക്ഷരത്താരാട്ട്

അമ്പാടിക്കണ്ണനാം കുഞ്ഞുമോനെ അൻപോടരികത്ത് നീയുറങ്ങ് ആനന്ദ ചിന്മയ എൻ മകനെ ആമോദമോടെന്നും ചായുറങ്ങ് ഇന്നത്തെ കാഴ്ച നിനക്കുള്ളത് ഇമ രണ്ടും പൂട്ടി എൻ കുഞ്ഞുറങ്ങ് ഈരേഴുലോകവും കണ്ടുകൊണ്ടേ ഈറനണിയാതെ നീയുറങ്ങ് ഉലകത്തിലാകെ പ്രഭചൊരിയാൻ ഉയരങ്ങൾ താണ്ടേണം നീ ഒരിക്കൽ ഊഴിയിലെന്നും നീ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..

ഒരു നാടിന്റെ വികസനത്തിന് ഏറ്റവുമാവശ്യമെന്നു തോന്നിയിട്ടുള്ള രണ്ടുകാര്യങ്ങളാണ് വെളിച്ചവും ഗതാഗതസൗകര്യവും. ഇത് രണ്ടുമില്ലാതാവുമ്പോൾ ഇരുളിലായിപ്പോകുന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, അവിടെ ജീവിക്കുന്ന, വളർന്നുവരുന്ന തലമുറയുൾപ്പെടെയുള്ള ഒരു സമൂഹം മൊത്തമാണ്, അവരുടെ അവകാശമാണ് സഞ്ചാരയോഗ്യമായൊരു വഴിയും ഇരുളകറ്റാനുള്ള വൈദ്യുതിയും. ഇത് രണ്ടും അപ്രാപ്യമായിരുന്നൊരു…

ദൂത്..

പ്രിയപ്പെട്ടവളെ.. നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ ഞാൻ സന്ധ്യകളെക്കുറിച്ചോർക്കാറുണ്ട്, അത്രയും മനോഹരമായി വേർപാടിനെ വരച്ചു വെച്ച മറ്റൊരിടം ഞാൻ കണ്ടിരുന്നില്ല.. അന്ന്, കാത്തിരിപ്പിന്റെ ഓരോ നിമിഷത്തിലും ആയിരം സൂചിമുനയിറക്കങ്ങളായെന്റെ നെഞ്ചിൽ കീറിയ മുറിവുകളെയെല്ലാം ഞാനിപ്പോൾ അഗാധമായി പ്രണയിക്കുന്നു.. പണ്ടെങ്ങോ…

അനുസ്മരണ..

ഭാഷ കൊണ്ട് തീർക്കുന്ന ഹാസ്യവിപ്ളവം, വി കെ എൻ കൃതികൾ ആദ്യവായന മുതൽ തോന്നീട്ടുള്ളതങ്ങനെയാണ്. ഒരുപാട് ചിരിയും അതിനേക്കാൾ ഏറെ ഉള്ളുനിറവുമായി ഓരോ എഴുത്തും വായിച്ചു പോയതോർത്താണ് ‘ അനുസ്മരണ’ വായിക്കാനെടുത്തത്. ആത്മകഥാംശമുള്ള നോവൽ എന്നുകൂടെ കണ്ടപ്പോൾ വായിക്കാൻ ധൃതിയായി. ആദ്യമായെന്നെ…

മിഴികളിൽ നിറകതിരായി സ്നേഹം..

നേർത്ത മഞ്ഞിൻപാളി കട്ടിയുള്ള മൂടൽമഞ്ഞായി രൂപപ്പെട്ടതിന്റെ ഇടയിലൂടെ നടന്നുവരുന്നതായാണ് ആദ്യം കണ്ടത്. മെലിഞ്ഞുനീണ്ട ഉടലിന്റെ ഉടമയ്ക്ക് അങ്ങനെയാണ് എന്റെ കണ്ണിലും മനസിലും എന്നും മഞ്ഞിന്റെ നിറവും തണുപ്പുമായത്. തനിച്ച്‌ ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അത്. സങ്കോചമെന്റെ നാവിനെ കെട്ടിയിട്ടിരുന്നു. കൈയ്യുറകളെ തോൽപ്പിച്ചു വിറച്ചുകൊണ്ടിരുന്ന…

അക്ഷരം…..

അക്ഷരങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നടക്കണം പിണങ്ങിയ മാത്രകളെ അണച്ചു പിടിക്കണം കൊമ്പുകോർക്കുന്ന ചില്ലക്ഷരങ്ങളെ ഇണക്കിയെടുക്കണം. നീണ്ട വാചകങ്ങളെ ചുരുക്കിയെടുത്ത് അർത്ഥം നിറച്ച് വിളമ്പി വെയ്ക്കണം. സ്വരങ്ങളെയും വ്യഞ്ജനങ്ങളെയും കോർത്തെടുക്കണം. അക്ഷരങ്ങളെ വാക്കുകളിലേക്കും വാക്കുകളെ വാചകങ്ങളിലേക്കും പടർത്തി വെക്കണം. എനിക്കു വീണ്ടും എന്റെ…

മകൾക്കായ്

നിന്‍ കിളിക്കൊഞ്ചലെന്‍ കരളിലൊരു ഗീതം കണ്‍മണീ നിന്‍ മുഖം കമലദളസൗമ്യം ചന്ദനച്ചേലുള്ള മൃദുലകരമോടെന്‍ കൈവിരല്‍ത്തുമ്പിനേ കവരൂ മകളേ നീ ! പേടിയാലാ കണ്ണു നനയരുതു പെണ്ണേ കൂരിരുള്‍ കാണ്‍കിലും കരയരുതു കണ്ണേ അച്ഛനുണ്ടന്‍പൊട- ങ്ങരികിലിനിയെന്നും കാവലായ് കാരുണ്യ നിറവിനുയിരായി. പൂവായ്, നിലാവായി,…

മഷിപ്പേന

അമ്മതൻ താരാട്ടിലും താതന്റെ തലോടലിലും കരഞ്ഞുകൊണ്ടെഴുതിതുടങ്ങിയ ചുവന്ന മഷിപ്പേന. സ്നേഹവും ചിരിയുമെഴുതി താളുകൾ മറിച്ചു ശൈശവം വിദ്യാലയചുവരുകളിൽ സഹൃദങ്ങളെഴുതി, കേളികളാടി, എഴുതി തീർന്നാലും മറി ക്കുവാനാഗ്രഹിക്കാത്ത ബാല്യത്തിൻ താളുകൾ. പുതുമഷിനിറച്ച ചിന്തകൾക്കു വേഗതയേറി പ്രണയം തളിരിട്ട വരികളാശങ്കയോടെഴുതി മറിച്ച കൗമാരത്തിൻ താളുകൾ.…

ആനവണ്ടി ഉയിർ..

‘ആനവണ്ടി ഉയിർ!!’ കെ.എസ്.ആർ.റ്റി.സി യെ സ്നേഹിക്കുന്നവരുടെ മുദ്രാവാക്യം. ഇപ്പൊഴാ മുദ്രാവാക്യം ഉറക്കെവിളിക്കാൻ താല്പര്യം കൂടുന്നു. കൊറോണക്കാലം വലിയതോതിൽ മാറ്റങ്ങളുടെയും കാലമാണെന്ന് ഉറപ്പിച്ചുകൊണ്ടു ഇത്തവണ മുന്നോട്ടുവന്നിരിക്കുന്നതു നമ്മുടെ സ്വന്തം കെ.എസ്.ആർ.റ്റി.സിയാണ്; ഗരുഡ മഹാരാജാവും ഗരുഡ കിങ്ങും ഗരുഡ സഞ്ചാരിയും ഡീലക്സ് ബസുകളും ശബരിയും…

കാവ്യ മാതാവ്

അണയുന്നുവോ ദീപ്ത ദീപകണം നീ അലിവുള്ള സ്നേഹത്തിൻ മാതാവ് നീ അന്നു മിന്നുമെന്നുമെന്നുടെ ഉള്ളിലെ അണയാത്ത അക്ഷര ജ്വാല നീയേ നാമം സുഗതകുമാരി സുകൃതമേ നമ്മുടെ നാട്ടിന്റെ അഭിമാനമേ നന്മയ്ക്കു വേണ്ടി പടനായിക നീ നാട്ടിന്റെ പുത്രി നീ ധന്യമാതേ തൂലിക…

error: Content is protected !!