ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊള്‍ ഇടനെഞ്ചറിയാതെ തേങ്ങി.. നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്‌നയാമവളുടെ തുടചേര്‍ന്നു…
Author: Admin
മണം
പെർഫ്യൂമുകളുടെ വലയത്തിൽ അപരിചിതമായ മണത്തിൽ എന്നെ കെട്ടിയിട്ട നിന്നോട് എന്റെ ഉടലിനു അതിന്റെ ചരിത്രം പറയാനുണ്ട് ; മാങ്ങയുടെയും ചക്കയുടെയും മണങ്ങൾ മാറി മാറി അണിഞ്ഞു നടന്ന പകലുകൾ വൈക്കോൽ മണത്തിൽ കിടന്നുറങ്ങിയ നട്ടുച്ചകൾ പച്ചപ്പുല്ലിൻ മണം പടർന്ന വയലിൽ പുള്ളിപ്പയ്യിന്റെ…
ബുദ്ധപ്രകാശത്തിലൂടെ
ചലനം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ മൃതാവസ്ഥയിൽനിന്നുള്ള മനുഷ്യന്റെ മോചനം സാധ്യമായത് സഞ്ചാരത്തിൽനിന്നുതന്നെ. അവന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നിദാനമായി വർത്തിച്ച സഞ്ചാരം ഇന്നും മനുഷ്യന്റെ മനസ്സിന് വികാസംപകരുന്ന ജീവജലം തന്നെ. പുസ്തകവായനയിലൂടെയും വായനക്കാർ സാധ്യമാക്കുന്നത് യാത്രയുടെ ഒരു ഭിന്നമുഖം തന്നെ.അത് ചിലപ്പോൾ…
നന്ദി
എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും,മര- ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി. വഴിയിലെ കൂര്‍ത്ത നോവിനും നന്ദി, മിഴി ചുവപ്പിച്ച സൂര്യനും നന്ദി. നീളുമീ വഴിച്ചുമടുതാങ്ങിതന്‍ തോളിനും വഴിക്കിണറിനും നന്ദി. നീട്ടിയോരു കൈക്കുമ്പിളില്‍…
‘അമ്പലമണി’ നിലച്ചു.
അക്ഷരങ്ങളുടെ ‘അമ്മ സുഗതകുമാരി ഓർമ്മയായി. പ്രകൃതിയുടെ, മണ്ണിന്റെ പെണ്ണിന്റെ, മഴയുടെ, കാടിന്റെ പുഴയുടെ, അശരണരുടെ നാദമാണ് നിലച്ചത്. ”ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…” ഞങ്ങളുടെ തലമുറയ്ക്ക് ഓർത്തുപാടാൻ കുറെ എഴുത്തുകൾ തന്ന അമ്മയ്ക്ക് അടയാളം…
എല്ലാം വൃത്തിയാക്കി
എല്ലാം വൃത്തിയാക്കി . ശുചിയാക്കൽ ഇപ്പോൾ ഒരു നേരം പോക്കല്ല സമയോചിതമായ ഒരിടപെടലാണ്. കാലം കഴിഞ്ഞ കലണ്ടറുകൾ അടഞ്ഞൊരു അദ്ധ്യായത്തിലെ കത്തി ചാമ്പലായ അവസാന താളിൽ എരിഞ്ഞടങ്ങാത്തൊരക്ഷരത്തെയും എല്ലാം വൃത്തിയാക്കി . എന്റെ സത്യേനേഷണ പരീക്ഷയിലെ പേജുകൾക്കിടയിൽ ഒരെട്ടുകാലി ആത്മഹത്യ ചെയ്തിരിയ്ക്കുന്നു.…
നാഹിദാ..
സീൻ 7 കഴിഞ്ഞ സീനിന്റെ തുടർച്ച. വീടിനകത്തുനിന്ന് ഉമ്മറത്തേക്ക് കടന്നുവരുന്ന ഹരിശങ്കർ. ഉമ്മറത്തെ വട്ടമേശയിൽനിന്ന് പത്രമെടുത്തു നിവർത്തിക്കൊണ്ടു വാതിലിനു ഒരുവശത്തിട്ട കസേരയിലിരിക്കുന്നു. അല്പംകഴിഞ്ഞു പുറത്തുനിന്നു വന്നുകയറുന്ന ബാലകൃഷ്ണൻ മാഷ് ഹരിശങ്കറിനെ ഒന്ന് നോക്കിയശേഷം ചാരുകസേരയിൽ പോയിരിക്കുന്നു. ഒന്നുരണ്ടുനിമിഷം നിശബ്ദമായിരുന്നശേഷം, ബാല:…
ശബ്ദോര അമാർ ബഗാനെ – Words in My Garden
കലാകാരന്റെ സാമൂഹികപ്രതിബദ്ധത! ഉപയോഗിച്ചു ശോഷിച്ചുപോയ ആ വാക്കിനുപുറകേ പോകാൻ മനസ്സാക്ഷിക്കുത്തുണ്ട്. അടിച്ചമർത്തലുകൾക്കും നീതിനിഷേധത്തിനുമെതിരെ തന്റെ എൺപതുകളിലും പോരാടിയ ഒരു കലാകാരനെ, മഹാനായ നടനെ, തിയേറ്റർ ആർട്ടിസ്റ്റിനെ, എഴുത്തുകാരനെ, കവിയെ, നാടകകൃത്തിനെ,സർവ്വോപരി സാമൂഹികഇടപെടലുകളിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന മഹാവ്യക്തിത്വത്തെ ആ പ്രതിബദ്ധതയുടെ ഭാഗമായിക്കാണാനാഗ്രഹിക്കുന്ന,…
ഊഴം
ഇടക്കെപ്പോഴോ; ഞാനുണർന്നിരുന്നു ഉറക്കത്തിന്റെ അങ്ങേയറ്റത്തെ ഇടനാഴിയിൽ നീ നിൽപ്പുണ്ടായിരുന്നു. ഇവിടിപ്പോൾ, അകത്ത് അത്യാഹിത വിഭാഗത്തിൽ മരണതുല്യനായ് കിടക്കുന്നത് നീ തന്നെയല്ലേയെന്ന് ഞാൻ സംശയമുണർത്തുന്നു; നീ ചിരിക്കുന്നു. അത്ഭുതം; നിന്റെ രാഷ്ട്രീയങ്ങൾ നിന്നിലേൽപ്പിച്ച മുറിവുകൾ അപ്രത്യക്ഷമായിരിക്കുന്നു. വീശുകത്തിയുടെ പിടികൊണ്ട് കലങ്ങിയ നിന്റെ വലതു…
നീ…..
എന്റെ നരച്ച ആകാശങ്ങളിൽ നീ വരച്ചു വെച്ച ചിത്രങ്ങളിലാണ് ഇന്നലെ പെയ്ത മഴയിൽ നിറങ്ങൾ നഷ്ടപെട്ടത് . നക്ഷത്രങ്ങൾ പടികടന്നു പോയ രാത്രികൾ.. അറുത്തു മാറ്റിയ പ്രണയരക്തം ഒഴുകിയ നീലിച്ച ഞരമ്പുകൾ.. കനത്ത ഇരുട്ടിൽ കാഴ്ചകൾ നഷ്ടപ്പെട്ടു തനിച്ചിരുപ്പാണ് ഞാൻ മുറിഞ്ഞ…