Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ദൊസാർ: দোসর;

tomar thonth amar thonth chhulo
jodio ei prothombar noi
chumbon to ageo bohubar…
eibar thothe mileche ashroi

jemon shob bhoyer golpe
doitto danob rakkosh r kkhoy
tile tile shukhoi rajkumari
ontomile rajputrer joy

tobuo khub bhitore badhahin
lorai chole shumbo nishumbher
prothom bole, phool ti chire khabo
ditio bole, hath pate shekh

ashole tumi dirgho shalmoli
shobar matha chariye torubor
tomar thonth amar thonth chhulo
r je kichu okinchitkor.

Translation by Sugata Gangopadhyay:

Your lips touch mine,
not the first time, even!
Kisses have been there, always,
this time, it felt haven.

As in those fairy tales,
loom specter, demon and death,
the princess wanes bit by bit,
but the prince wins at last breath.

But somewhere, deep within,
a fierce duel unbridles,
one says, “Ravage the flower”!
“Entreat! “The other fiddles.

You are, in fact, the lofty Shalmoli,
That towers above us all.
Your lips do touch mine,
Insubstantial, the rest fall.

(courtesy : Rimli Bhattacharya)

മിത മനോഹരമായി ആലപിച്ച വരികളാണ്; ഒരു സിനിമയുടെ തുടക്കത്തിൽ ഹോട്ടൽ ലോബിയ്ക്ക് വെളിയിൽ പുറംതിരിഞ്ഞു നിൽക്കുന്ന സ്ത്രീ പാടുന്ന കവിത. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു ഋതുപർണ്ണോഘോഷ് ചിത്രം, ദൊസാർ (Dosar- Emotional Companion) വിവാഹേതര ബന്ധത്തിന്റെ കഥ പറയുന്നു. 2006 ലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്നത്, പറയുന്ന പ്രമേയത്തിലെ ഗൗരവം കൊണ്ട് അപ്രസക്തമായിപ്പോയി എന്നു പറയേണ്ടി ഇരിക്കുന്നു; അഥവാ അതിൽ നിറത്തിന്റെ വർണ്ണപ്പൊലിമ ശ്രദ്ധിക്കാൻ പ്രേക്ഷകനും മറന്നുപോയി! അരിന്ദം ചൗധുരി പ്രൊഡ്യൂസ് ചെയ്ത ഈ ഋതുപർണ്ണോഘോഷ് ചിത്രം, സംവിധായകനും നടനും നടിക്കുമുള്ള അവാർഡുകൾ (best director- Rithuparno ghosh, best actress – Konkana Sen Sharma , best actor – prosenjith chatterjee) വാരിക്കൂട്ടി ബോക്സ് ഓഫീസ് ഹിറ്റായ ദൊസാർ.

സഹപ്രവർത്തകരായ കൗശിക്കും മിതയും തമ്മിൽ, അവരുടെ വൈവാഹിക ജീവിതത്തിനു പുറത്ത് അവരുടേതായ ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട്. വീക്കെന്റുകൾ അവർ ഔദ്യോഗിക യാത്രകളുടെ പറ്റിൽ ഒരുമിച്ചുകൂടുന്നു. അത്തരമൊരു സമാഗമത്തിനു ശേഷം തിരികെ പോകുമ്പോൾ ഉണ്ടാകുന്ന കാർ ആക്‌സിഡന്റിൽ മിത കൊല്ലപ്പെടുകയും കൗശിക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്യുന്നു. അതുവരെ സൂക്ഷിച്ചിരുന്ന കള്ളങ്ങൾ കുടുംബാംഗങ്ങൾക്കു മുന്നിൽ പൊളിഞ്ഞുപോവുമ്പോൾ മിത തന്റെ കുഞ്ഞു മകനെയും ഭർത്താവിനെയും വിട്ടു മറ്റൊരു ലോകത്തേയ്ക്ക് പോയിരുന്നു. കൗശികിനു അപകടം പറ്റിയതറിഞ്ഞു ആശുപത്രിയിലേക്കോടിയെത്തിയ ഭാര്യ കാബേരി, അയാളുടെ അവിഹിതബന്ധം അറിഞ്ഞു പതറിപ്പോകുന്നു. അത്യാസന്ന നിലയിലുള്ള ഭർത്താവിന് തുടർ ചികിത്സയ്ക്ക് ആവശ്യമായ സമ്മതപത്രം ഒപ്പിടാൻ പോലും ആദ്യം വൈമുഖ്യം കാട്ടുന്ന കാബേരി, അവിടെ ഇരുന്നു തന്നെ ഒരു ഡിവോഴ്‌സിന്റെ സാധ്യതകൾ തന്റെ വക്കീലുമായി ആരായുന്നു.

വിശ്വാസവഞ്ചനയുടെ പാരമ്യമായ അവസ്ഥയായി കാബേരിക്ക് അനുഭവപ്പെടുന്ന ഈ സാഹചര്യത്തെ വേണമെങ്കിൽ ആശുപത്രി കിടക്കയിലുള്ള തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു ധീരമായൊരു നിലപാടോടെ, തികച്ചും സ്ത്രീപക്ഷ സിനിമയാക്കി മാറ്റാമായിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും മറിച്ചൊന്നായിരുന്നില്ല. സിനിമയല്ല ജീവിതം എന്ന കാഴ്ചപ്പാടാണ് ഘോഷ് ഈ ചിത്രത്തിലൂടെ കൊണ്ടുവരാൻ ആഗ്രഹിച്ചതെന്ന് മുൻപോട്ടുള്ള കഥപറച്ചിലിൽ വ്യക്തമാക്കിക്കൊണ്ട് ഹൃദയഹാരിയായി ചിത്രീകരിച്ചു ദൊസാർ പ്രേക്ഷകനെ വീണ്ടുമൊരു പുനർചിന്തയിൽ കൊണ്ടെത്തിച്ചു.
ഭർത്താവിനോടുള്ള അവിശ്വാസത്തിനിടയിലും അയാളോടുള്ള കർത്തവ്യങ്ങൾ ഭംഗിയായി നിറവേറ്റി കാബേരി വീണ്ടും തന്റെ കുടുംബജീവിതം തുടർന്നു. അപൂർവ്വം അവസരങ്ങളിൽ അയാളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പൊട്ടിത്തെറിച്ചു. അതുപോലും, തനിക്കർഹതപ്പെട്ടതെന്ന് സ്വയം ഏറ്റെടുത്ത് ഒരു കോമ്പ്രോമൈസിനുള്ള സാധ്യതകൾ തേടുന്ന കൗശിക്, പുരുഷാധിപത്യം, അവന്റെ സ്വാർത്ഥത എങ്ങനെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് വ്യക്തമായി കാട്ടിത്തരുന്നു. മിതയുടെ വിയോഗം, കാബേരിയെ ബോധ്യപ്പെടുത്തി പൂർവ്വസ്ഥിതിയിലെത്തിക്കുന്നത്തിൽ ബദ്ധശ്രദ്ധനായിരിക്കുന്ന കൗശിക്കിനെ അലട്ടുന്നതേയില്ല. അതൊരു അടഞ്ഞ അധ്യായമായി അയാൾ എപ്പോഴേ തള്ളിക്കളഞ്ഞിരിക്കുന്നു!

ഒരുപക്ഷെ, ഒരു കലാകാരന് വിട്ടുവീഴ്ച ചെയ്യേണ്ടുന്നിടത്ത്, അയാളിലെ മനുഷ്യത്വം സഹകരിക്കാൻ മടിക്കുന്നത് കൊണ്ടാവാം ഘോഷ് ഈ സിനിമയ്ക്ക് വർണ്ണങ്ങൾ നൽകാത്തതെന്നു തോന്നിപ്പോയി. ഭാര്യയുടെ വഞ്ചനയിൽ ജീവിതം താളംതെറ്റിയ മിതയുടെ ഭർത്താവിനും ഒന്നുമറിയാത്ത പ്രായത്തിൽ അമ്മ നഷ്ടപ്പെട്ട അവരുടെ കുഞ്ഞുമകനും ചേർന്നു വരുന്ന ഫ്രെയിമുകൾ ചാരനിറത്തിലല്ലാതെ ചിത്രീകരിക്കാൻ ഇതുപോലൊരു കലാകാരന് ആവില്ല തന്നെ.
സമാന്തരമായി പറയുന്ന, കാബേരിയുടെ കൂട്ടുകാരായ ബോബിയുടെയും ബൃന്ദയുടെയും കഥയിലും വിഷയം വിവാഹേതര ബന്ധം തന്നെ. തെല്ലിട സംശയത്തിന്റെ നിഴലിലേയ്ക്ക് പോകുന്നുണ്ടെങ്കിലും ബൃന്ദയിലും പ്രായക്കുറവുള്ള ബോബി പക്വമായൊരു സമീപനമെടുക്കുന്നത് സിനിമയിലടയ്ക്കു കാട്ടുന്നുണ്ട്. അവിടെ ചതിക്കപ്പെടുന്ന സ്നേഹവിശ്വാസങ്ങളില്ലെന്ന് പ്രേക്ഷകന് ഊഹിക്കാം.
പറയുന്ന കഥയിലെ ഗൗരവവും സംവിധായക മികവും തന്നെയാവാം, ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണെന്നത് ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണം!!

ബിന്ദു ഹരികൃഷ്ണൻ

വര: സംഗീത് ബാലചന്ദ്രൻ

       

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!