മേഘമൗനങ്ങൾ സ്നേഹമഴയായെങ്കിൽ…

ഗഹന വ്യഥകളുറഞ്ഞ മനസ്സിന്റെമഞ്ഞുകൂടാര മൗനഗേഹങ്ങളിൽ,ചുണ്ടുണങ്ങിയ സ്വപ്നക്കുരുന്നുകൾസ്നേഹവാത്സല്യമഴ കാത്തുറങ്ങവേ,പെയ്തു തോരാത്ത വ്യാമോഹമായിരംവെമ്പി നിൽപ്പാണ് ഹൃദയാന്തരങ്ങളിൽ. വറുതി തീർക്കുന്ന വേനൽ സ്മൃതികളിൽ,നീറി നെഞ്ചകം ചുട്ടുപൊള്ളുന്നിതാ.വന്നുനിറയട്ടെ വർഷമായ് സ്നേഹത്തിൻഅമൃത ഗീതികൾ ആത്മശൈലങ്ങളിൽ. നഷ്ടസ്വപ്നങ്ങൾ തീക്കടൽ തിരകൾ പോൽകരളിൻ തീരങ്ങളിൽ വന്നലയ്ക്കവേ,മുഗ്ദ്ധസ്നേഹത്തിൻ താരാട്ട ലകളിൽ,മുങ്ങിയുണരുവാൻ ഹൃദയം തുടിക്കുന്നു.…

മകന്റെ വീട്

മനസ്സിലെപുതിയ വീടിന്ഒരു മുറി കൂടുതലായിരുന്നു!വരാന്തയിൽ നിന്നു കയറി,പൂമുഖത്ത് നിന്നുവലത്തോട്ട് തിരിഞ്ഞ്,മുറ്റത്തെ സുഗന്ധത്തിലേക്കുംതൊടിയിലെ പച്ചപ്പിലേക്കുംജനൽ തുറക്കുന്നചെറുതല്ലാത്ത ഒരു മുറി!ആ മുറിയിൽഒരു കട്ടിൽ,കടന്നു പോയ പകലിനെതിരിച്ചു കൊണ്ടുവരുന്നശ്വാസ താളങ്ങൾ !സന്ധ്യയെ കുറിച്ചുള്ളചിന്തകളൊഴിഞ്ഞ്,ഇരുട്ടിനെ ഭയമില്ലാത്തനാലു കണ്ണുകൾ!കാതിനോട് ചുണ്ട്പറയുന്ന സ്വകാര്യങ്ങളിൽഒച്ചയെടുക്കാത്ത ഇക്കിളികൾ!മനസ്സിലെ വീട്ടിൽസ്വപ്നങ്ങളേറെയായിരുന്നു! മനസ്സിലെ വീട് മകൻവരച്ചപ്പോൾആ…

അവൾ…..! അവളോടെനിക്ക് പറയാനുള്ളത്

……….1……..(അവളോട്….)” കണ്ണുനീരിനെ മറ്റേതുമല്ലാതെ കണ്ടു ശീലിച്ച നിർമ്മല ഹൃത്തടം,പങ്കുവയ്‌പിന്റെ കമ്പോള ശാലയിൽശ്രുതി മുറിഞ്ഞൊരു വായ്‌ത്താരി മൂളവേ,ഒത്തുതീർപ്പിന്റെ വൈദഗ്ദ്ധ്യമൽപവുംതൊട്ടു തീണ്ടാത്തപ്രാണന്റെയഗ്നിയിൽ,കരളു നീറ്റി മിനുക്കിയ സ്നേഹമിന്നേറ്റു വാങ്ങാതെ തണൽ ശയ്യയിങ്കൽ ഞാൻ,പതറി നിൽപ്പുണ്ട് പതിരായുതിരും നിൻപ്രണയമൊഴികളെ പാടെ മറന്ന പോൽ….. ……….2……….(അവളോട്….)ഞാൻ,…. ഉള്ളിലാളുന്ന സന്ദേഹ…

error: Content is protected !!