അയാൾ എല്ലായിടവുമുണ്ടായിരുന്നു എന്നാലൊട്ടില്ലതാനും എവിടേലും പിടിച്ചുകെട്ടിയേപറ്റൂ എന്നൊരുകൂട്ടർ കെട്ടുകൾക്കതീതനാണ് താനെന്നയാളും. ഒടുവിൽ കൂട്ടം വിധിയെഴുതി, മുറിച്ചെടുക്കുകതന്നെ മുറികൂടുന്ന ഇനമാണ്. തുണ്ടത്തിൽനിന്നും മുഴുവനിലേക്ക് വളരാൻ നിമിഷങ്ങൾ മതി മുറിച്ച് പലകോണിൽ കൊണ്ടുപോയിടണം എന്നിട്ട് നോക്കാം ഓരോന്നും എന്താവുമെന്ന് ഒടുവിൽ മുറിച്ച് വീതം വച്ച്…
Author: Admin
അടയാളപ്പെടുത്തലുകളിലൂടെ
പ്രിയരേ ‘അടയാളം ഓൺലൈൻ’ വായനക്കാർക്കിടയിലേക്കു വന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. നാളിതുവരെ കിട്ടിയ എല്ലാ സഹകരണങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. ദുഷിച്ചുതുടങ്ങിയ ഈ സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെന്നുള്ള അവകാശവാദമൊന്നും ഞങ്ങൾക്കില്ല. എങ്കിലും കാലത്തിന്റെ അടയാളമായി, നേർസാക്ഷിയായി അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്…
മുര്‍ഗ് ചുക്കന്തര്‍ (ബീറ്റ് റൂട്ട് ചിക്കന്‍)
ബീറ്റ് റൂട്ടും ചിക്കനും ഉപയോഗിച്ചുള്ള ഒരു പഞ്ചാബി വിഭവം. ആവശ്യം വേണ്ട ചേരുവകള്‍: 1) ചിക്കന്‍ – 1 കിലോ 2) ബീറ്റ്രൂട്ട് – 2 എണ്ണം 3) തക്കാളി – 1 എണ്ണം 4) സവാള – 2 എണ്ണം…
അരികിൽ.. നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ…
ഒന്നായിരുന്ന നമ്മുടെ ലോകമിന്ന് പലതായി പിരിഞ്ഞെങ്കിലും നീ അരികിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒറ്റ ദിവസം പോലുമില്ല. പഴയ ഓർമ്മകളുടെ തീരത്തിരുന്ന് ഞാനിന്നും പാടുന്നു..
വിഷു
‘നീയറിഞ്ഞോ? ഞാൻ നട്ട കണിക്കൊന്ന വയസറിയിച്ചു! സമയം തെറ്റിയാണെന്നു മാത്രം. കണികാണാൻ നേരം പൂക്കുമെന്നു കരുതി മീനത്തിലേ പൂത്തു മേടത്തിലിനി പൂവൊന്നുമുണ്ടാവില്ല!’ ‘നീയെന്തൊരു മനുഷ്യനാണ്! നിന്റെ മോളെന്നു പൂത്തോ അന്നാണ് നിന്റെ വിഷു വേഗം പോയി കാണിക്കാണിക്കവളെ ഓട്ടുരുളി, വാൽക്കണ്ണാടി, കൃഷ്ണവിഗ്രഹം…
ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍
1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ. 2. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും…
പ്രണയം വിപ്ലവം വീക്ഷണം
‘വിദ്വേഷവും വിവേചനവും രൂക്ഷമായ രീതിയിൽ നാടിനെ മലീമസമാക്കുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ അൽപ്പനേരം മാറിയിരുന്നു ചിന്തിക്കുകയെന്നതിനേക്കാൾ ഗുണകരമായി മറ്റൊന്നുമില്ല.’ പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രണയം വിപ്ലവം വീക്ഷണം’ എന്ന പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്. രണ്ടുദിവസം മുന്നേയാണ് പുസ്തകം കിട്ടിയത്. ഒറ്റയിരുപ്പിൽ തിന്നു…
സംഗീതമേ ജീവിതം
അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായി സംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ . തിരക്കിട്ട ‘ടെക്കി’ ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്ര തുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസന സംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ തീർത്ഥയാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു.…
അവൻ
ഒരിടത്തൊരിടത്ത് അവൻ പിറന്നു ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി തത്വസംഹിതകൾ തിരുത്തി ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപിച്ചു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി അവൻ ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി…