അർമേനിയയിലൂടൊരു യാത്ര.. 4

GARNI TEMPLE

ക്രിസ്തുവിനു മുൻപ് ഗ്രീക്കോ റോമൻ ശില്പ ചാരുതയിൽ നിലനില്ക്കുന്ന, അർമേനിയയുടെ ഏറ്റവും മനോഹരമായ ഒരു സ്ഥലം കൂടിയാണ് GARNI temple. Azat river നടുത്ത്, Gegham mountain ന്റെ മുകളിൽ മനോഹരമായ പ്രകൃതിയിൽ ആകാശ കാഴ്ചകളായി തല ഉരുത്തി നിൽക്കുന്നു ഇത്.

GARNI temple

1st century യിൽ സൂര്യദേവനു വേണ്ടി ( Mher ) നിർമ്മിച്ച ഈ ദേവാലയം അർമേനിയയുടെ ക്രിസ്തീയ മതമാറ്റത്തിന്റെ ഭാഗമായി ചക്രവർത്തിമാരുടെ വേനൽ സുഖവാസവസതിയായി മാറ്റുകയാണുണ്ടായത്.
Garni യിൽ ഞങ്ങൾ എത്തിയത് അസ്തമയത്തിനു മുൻപാണ് അതുകൊണ്ടു തന്നെ പകലിന്റെയും അസ്തമയത്തിന്റെയും രാത്രിയുടെയും സൗന്ദര്യം ആ പർവതത്തിന്റെ മുകളിൽ നിന്നും Azarപുഴയുടെ മനോഹര താഴ്വാരം കാണുക എന്നത് എഴുതി ചേർക്കാൻ കഴിയാത്തതാണ്!

NORVANK MONASTERY
1205ൽ കണ്ടെത്തിയ 3 ചർച്ചുകൾ ഉണ്ട്. ആർക്കിടെക്ട് ആയ മോമിക്ഇനെ അവിടെ തന്നെയാണ് അടക്കം ചെയ്തിട്ടുള്ളത്. Amaghu river ന് അടുത്തായിട്ടാണ്, NORVANK ചർച്ചിൽ കയറാമെങ്കിൽ നാം ശരിയ്ക്കും ദൈവത്തെ കാണും! കാരണം ഒന്നാം നിലയിൽ ആണ് ചർച്ച്‌, അവിടേയ്ക്കു എത്തിപ്പെടാൻ ഒരു മനുഷ്യന് കഷ്ടിച്ച് കാലുവെയ്ക്കാനുള്ള പടികളിലൂടെ കയറാൻ കൈവരികളില്ല. പിടിയ്ക്കാൻ ഒന്നും ഇല്ലാത്ത പടികളാണ് .. വീഴുമെന്ന ഭീതിയിൽ ആണ് ആ ചർച്ചിലെ രണ്ടാം നിലയിൽ എത്തേണ്ടത് മാത്രമല്ല ഇറങ്ങുമ്പോൾ ആയിരിയ്ക്കും കൂടുതൽ ഭയമുണ്ടാവുക.

DILIJAN

അർമേനിയയുടെ സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെടുന്ന ദിലിജൻ നല്ല പച്ചപുതച്ച വനനിബിഡമായിരുന്നു .ഇപ്പോഴും നല്ല കാലാവസ്ഥയും മഴയും ഫ്രഷ് എയർ ഉള്ള ദിലിജൻ സുന്ദരമായ കാഴചയാണ്.
10 നും 13 നു സെഞ്ചറിയ്ക്ക് ഇടയിൽ നിർമിച്ച മൊണാസ്ട്രിയിൽ ഒന്ന് വീണ്ടും പുനരുദ്ധാരണം ചെയ്യാൻ ഷാർജ ഷെയ്ഖ് ആണ് സാമ്പത്തിക സഹായം ചെയ്തത്.

Dilijan യാത്രയിൽ വേറൊരു സംഭവം ഉണ്ടായി. ഒരു പയ്യൻ എന്നെ സ്നേഹത്തോടെ ഇടയ്ക്കിടെ ഓടി വന്നു കയ്യിൽ പിടിച്ച് അവന്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മുൻപ് എവിടെയോ എന്നെ കണ്ടിരുന്നു എന്നാണത്രെ അവൻ പറയുന്നത്! വെളുത്ത് തടിച്ചു കുട്ടിത്തം മാറാത്ത മുഖവും പുഞ്ചിരിയും…
ആ മുഖം ഞാനും പല തവണ മുന്പു കണ്ടിട്ടുണ്ട്. പക്ഷെ കൃത്യമായും ഓർക്കാൻ പറ്റുന്നില്ല ,അവൻ ഓടി ഓടി അവൻ ഇടയ്ക്കു എന്റെ അരികിൽ വരും എന്തൊക്കെയോ പറയും അവന്റെ വിചാരം എനിയ്ക്കു ഈ ഭാഷ മനസ്സിലാകും എന്നാണ് . മാതാപിതാക്കൾ ഇടയ്ക്കിടെ അവനെ വിളിച്ചു കൊണ്ട് പോകും വീണ്ടും അവൻ ഓടി വരും.അങ്ങനെ ഒരു നാലോ അഞ്ചോ തവണ എന്റെ അരികിലേയ്ക്ക് ഓടിയെത്തി എന്റെ istagram account കൊടുക്കാൻ തയ്യാറാകുമ്പോൾ ഒടുവിൽ അവന്റെ അമ്മ കുറച്ചു നീരസത്തിൽ അവനെ എന്തോ പറഞ്ഞു കൊണ്ടു പോയി ,ആ സ്ത്രീ ഞങ്ങളോട്ത്തോ ചിരിച്ചു കൊണ്ട്ടെ അവനെ കൊണ്ട് വയ്യ എന്ന് പറയുന്നുണ്ടായിരുന്നു. ഒടുവിൽ എല്ലാവരും കൂടി കൈ വീശി യാത്ര പറയുമ്പോഴും അൽ മാസ് പറഞ്ഞു അവൻ അർമേനിയൻ ഭാഷയിൽ പറഞ്ഞത് നിങ്ങൾ പഴയ സുഹൃത്തുക്കലാണ് എന്നാണത്രെ ഞാൻ ചിന്തിയ്ക്കുകയായിരുന്നു എവിടെ വയ്ച്ചായിരിയ്ക്കാം ആ കുട്ടിയെ ഞാൻ മുൻപ് കണ്ടത്? അവൻ അപ്പോഴും അരിലേയ്ക് ഓടി വരാൻ പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, ഇപ്പോഴും ഇടയ്ക്കു ആ മുഖം എന്റെ മനസ്സിൽ തെളിയുന്നുണ്ട്.

Lake sevan amd Sevanavank

Lake sevan വളരെ മനോഹരമായ ഒരു കാഴ്ച്ച.

Armenian Genocide Museum

വളരെ ഉയരത്തിൽ നിൽക്കുന്ന ഒരു സ്തൂപം, അതിനു അടുത്തായി വൃത്താകൃതിയിൽ 12 ഭിത്തികൾ. ഇത് .
ചരിത്രത്തിന്റെ ഭാഗമല്ലാതെ മറച്ചുവെച്ച 15 ലക്ഷം പേരുടെ ഒരു കൂട്ടക്കൊല അറിയാതെ പോയി.വെറും 30 ലക്ഷം വരുന്ന അർമേനിയക്കാരായതുകൊണ്ടോ ദരിദ്രരായ സാധുജങ്ങളായതു കൊണ്ടോ ലോകം ശ്രദ്ധിയ്ക്കാതെ പോയ അല്ലെങ്കിൽ കണ്ടിട്ടും മനപൂർവം ചരിത്രമായി ആളുകളിൽ ചർച്ച ചെയ്യാതെ പോയതായി.1914 മുതൽ നീണ്ട 9 വർഷക്കാലത്തോളം അർമേനിയൻ ജനതയെ ക്രൂരമായ ഇല്ലാതാക്കാൻ ചെയ്ത ക്രൂരമായ വംശ ഹത്യ. പഴയ അർമേനിയ ഒരു സാമാന്യ വലിയ രാജ്യമായിരിരുന്നു, ഓട്ടോമൻ സുൽത്താനും ഖുർദുകളും കൂടി കൂട്ടക്കുരുതി ചെയ്തു തുടങ്ങിയത് . തുർക്കി സൈന്യവും ഖുർദുകളും കൂടി നിഷ്ടൂരമായി കൂട്ടബലാത്സഗവും ചതച്ചരച്ച് കളഞ്ഞതും മനുഷ്യ മനസാക്ഷിയെ .മരവിപ്പിച്ച എല്ലാ ക്രൂരതകളും ചെയ്തതതിന് പ്രതീകമായി നിലകൊള്ളുന്ന ഈ ദയനീയ ചിത്രങ്ങളും വിവരണങ്ങളും കണ്ടുമടങ്ങുന്ന ഓരോ അർമേനിയക്കാരനും വിദേശീയരും ഒന്ന് വിതുമ്പാതെ തിരിച്ചു പോരാൻ കഴിയില്ല

GUTANAZAR

YEREVAN നിൽ നിന്നും 40 കിലോമീറ്റർ അകലെ KOTAYK പ്രവിശ്യയിൽ GUTANAZER എന്നൊരു പ്രവിശ്യ ഉണ്ട്
പണ്ട് അഗ്നിപർവ്വതം പൊട്ടിയുണ്ടായ ലാവ കൊണ്ടുണ്ടായ ഒരു പർവതം. പല തരത്തിലുള്ള ചിത്രങ്ങൾ, പ്രകൃതി തീർത്ത ഒരു പർവ്വതമായി നിലകൊള്ളുന്നു!

SYMPHONY OF STONES
YEREVAN നിന്ന് മനോഹരമായ താഴ്വാരങ്ങൾക്കിടെ 40 മിനിറ്റോളം യാത്രചെയ്താൽ GARNI TEMPLE -ന്റെ താഴ്വാരത്തിൽ AZAT RIVER ചേർന്ന് ഏകദേശം ഒരു 50 മീറ്ററോളം ഉയരത്തിൽ പ്രകൃതി ഉണ്ടാക്കിയ മലകൾ! ഒരു മനോഹരമായ ഈ സ്ഥലം കാണാം, അഗ്നിപർവ്വതം പൊട്ടിയുണ്ടായ ലാവ തണുത്തതും ഉയരത്തിൽനിന്നുള്ള മർദ്ദവും കാരണം ഈ ലാവകൾ ഉറച്ച് ഒരു ക്രിസ്റ്റൽ തൂണുകൾ പോലെയുള്ള പർവതം, മനോഹരമായ കാഴ്ച്ചയാണത്!

ഇത്തരത്തിലുള്ള ഒരു പാട് പ്രത്യേകതകൾ ഉള്ള മനോഹരമായ രാജ്യമാണ് അർമേനിയ വേറൊരു സ്ഥലത്തു ഇതേ പോലെ ലാവ ഉറച്ച് ശക്തീയുള്ള കറുത്ത ക്രിസ്റ്റൽ പോലെ മിനുസമുള്ള കുറെ കല്ലുകൾ നിറഞ്ഞ സ്ഥലവും ഞങ്ങൾ വരുന്ന വഴിയിൽ കണ്ടിരുന്നു. ആ ലാവ ഉറച്ചുണ്ടായ കറുത്ത കല്ലുകൾ ഞങ്ങൾ പെറുക്കി. ഈ കല്ലുകൾ പല തരത്തിൽ മിനുസപ്പെടുത്തിയും ആഭരങ്ങളും , ഭംഗിയുള്ള കാഴ്ച്ച വസ്തുക്കളും അർമേനിയിൽ പലസ്ഥലത്തും നല്ല വിലയിലാണ് വിൽക്കുന്നത് അതിനെ ക്ക്സിജൻ സ്റ്റോൺ എന്നാണ് അറിയ പെടുന്നത്.

GEGHARD MONASTERY

GEGHARD MONASTERY -സെൻട്രൽ അർമേനിയയിൽ ഇത്തരത്തിലുള്ള ഒരു പാട് പ്രത്യേകതകൾ ഉള്ള kotayk പ്രവിശ്യയിൽ 1215 ഇൽ ഉണ്ടാക്കിയ പകുതിയിലേറെ മലകളിലെ പാറകളിൽ ഉറപ്പിച്ചതും മനോഹരമായി പാറകളിൽ ശില്പികൾ ഉറപ്പിച്ചതും ഉണ്ടാക്കിയതാണ് ഈ മൊണാസ്ട്രികൾക്ക് മുകളിലെ പാറകളുടെ ഗുഹകളിൽ ആയിരുന്നു പണ്ട് MONKകൾ താമസിച്ചിരുന്നത്.

CHARENTS – Garni- യിലേക്ക് പോവുന്ന വഴിയിൽ അർമേനിയയിലെ പ്രശസ്തനായ കവി യാഗീഷ് ഷാരന്റസ് ഓരോ ദിവസ്സങ്ങളിലും മണിക്കൂറുകളോളം വന്നിരുന്നു തന്റെ പ്രശസ്തമായ പല ആശയങ്ങളും ഇവിടെയിരുന്നാണ് സൃഷ്ടിച്ചത്. ARARATH മഞ്ഞുമലയെ നോക്കി ഇരിയ്ക്കുന്ന മനോഹരമായ സ്ഥലമാണ് the arch of charants.

TATEV – അർത്ഥം Give me the Wings , 9 ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച 3 Monastry കളടങ്ങിയതിനെയാണ് Tatev Monastry എന്നറിയപ്പെടുന്നത് അർമേനിയയുടെ ഏറ്റവും പ്രധാനവുമായ ഒരു സ്ഥലമാണ് ഇത്.

khor virap

മൊണാസ്ട്രികളുടെ ഭംഗിയും, സ്ഥിതി ചെയ്യുന്ന പർവ്വതങ്ങളും സ്ഥലങ്ങളും ആണ് നമ്മളെ ആകർഷിയ്ക്കുക, ബുദ്ധക്ഷേത്രങ്ങളുടെ മൗനം പോലെയോ അന്തരാത്മാവിൽ മുഴങ്ങുന്ന മന്ത്രോച്ചാരണങ്ങൾ പോലെയാണ് അവിടം.

ഒരു ദിവസ്സം മുഴുവൻ ഒരു ഉൾ ഗ്രാമത്തിൽ കർഷക കുടുംബത്തോടൊപ്പം അവരുടെ farm ഇൽ ജീവിയ്ക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു അൽ മസ്റ്റ്, ഞങ്ങളുടെ വനിതാ ഗൈഡ് അത് കൃത്യമായും ഞങ്ങൾക്കു വേണ്ടി അതൊരുക്കി. വളരെ മനോഹരമായ ഫാമിൽ നല്ലവരായ ഒരു കർഷക കുടുംബത്തോടൊപ്പം അവരുടെ വീട്ടിൽ കറുത്തതും വെളുത്തതുമായ മുന്തിരി വിളഞ്ഞു നിൽ ക്കുന്ന തോട്ടത്തിൽ ഒരുക്കിയ ഉച്ച ഭക്ഷണവും, ആപ്പിളും , strawberry യും , പീച്ചും , plum ഉം , വിവിധ തരം berry കളും കായ്ച്ചു നിൽക്കുന ഒരു മനോഹരമായ തോട്ടത്തിൽ, കൂടെ അർമേനിയൻ വാദ്യോപകരണത്തിന്റെ സംഗീതവും .ആ വീട്ടിലെ പെൺകുട്ടി തോട്ടത്തിൽ ഇരുന്നു വായിച്ച് കൊണ്ടിരുന്നു. ആ കുടുംബത്തിലെ തോട്ടത്തിൽ കായ്ച്ച പച്ചക്കറികളും പഴങ്ങളും മാത്രമല്ല വീട്ടിൽ തന്നെ ഉണ്ടാക്കിയ വൈനും വോഡ്കയും, അവർ ഫാമിൽ നിന്നും പൊട്ടിച്ചെടുത്ത പച്ചക്കകറികളും പഴങ്ങളും പാകം ചെയ്ത ഭക്ഷണവും.. അർമേനിയിൽ എല്ലാം ഒരു വീട്ടിലും അർമേനിയൻ bread ആയ ലാവാഷ് ഉണ്ടാക്കാറുണ്ട് . ആ വീട്ടിലെ tatik എന്നാൽ ഗ്രാൻഡ് മ എന്ന് പാപിക് എന്നാൽ ഗ്രന്ടപ എന്നാണ് , ഇവിടെയൂം tatik ഞ ങ്ങൾക്ക് വേണ്ടി ഉണ്ടാക്കി അത് സമ്മാനിച്ചു.ആ കുടുമ്പത്തോടപ്പം താമസിച്ചതും ആസ്വദിച്ചതും ആയ നിമിഷങ്ങൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. ആ വീട് വിട്ടു പോരുമ്പോഴും ആ വീട്ടുകാരോട് യാത്ര പറഞ്ഞു പോരുമ്പോഴും ഒരു സ്വന്തം വീട്ടുകാരെ പോലെ അനുഗമിച്ചു യാത്രയാക്കുബോൾ ആ ബന്ധം ഹൃദയത്തിൽ പതിഞ്ഞു. ഇപ്പോഴും ഓരോ ദിവസ്സവും നമ്മുടെ സുഖ വിവരങ്ങൾ അന്വേഷിയ്ക്കുകയും ആശംസിയ്ക്കുകയും ചെയ്യുന്നു.

അർമേനിയയിൽ വന്നിറങ്ങി പോരുന്ന അന്നുവരെ ഒരു മോശം അനുഭവം അവിടുത്തെ ജനങ്ങളിൽ നിന്നും ഉണ്ടായില്ല .
നിറം കൊണ്ടും രൂപം കൊണ്ടും ഭാഷ കൊണ്ടും വ്യത്യസ്ഥരായ നമ്മളെ എത്ര ബഹുമാന പുരസ്സരം മാന്യമായി പെരുമാറാൻ അവർക്കു കഴിയുന്നു.

എയർപോർട്ടിൽ നിന്ന് പോയ ബസ് ഡ്രൈവർ മുതൽ, ഹോട്ടലിലെ ജോലിക്കാർ, ഭക്ഷണം കഴിച്ചിരുന്ന വിവിധ റെസ്ടാറന്റ്കൾ വരെ , തിരിച്ചു പോകുന്ന നിമിഷം വരെ തികഞ്ഞ സ്നേഹവും ബഹുമാനവും സത്യസന്ധതയും മാത്രമായിരുന്നു അവർ കാണിച്ചത്. അതിനു ആ രാജ്യത്തിന്റെ നന്മയ്ക്കും സംസ്കാരത്തിനും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും നന്ദി പറയാതെ വയ്യ .

14 ദിവസ്സത്തോളം നീണ്ടു നിന്ന യാത്ര അവസ്സാനിയ്ക്കുമ്പോൾ, ഒരു മനോഹരമായ രാജ്യത്ത് രക്തബന്ധം പോലെ കുറെ സ്വന്തക്കാരെ നേടിയ സന്താഷവും സംതൃപ്തിയും മാത്രമായി രുന്നു. ആ രാജ്യം ഇനിയും മാടി വിളിച്ചുകൊണ്ടിരിയ്ക്കുന്നു .. എത്രയോ രാജ്യത്ത് പോയിട്ടുണ്ടെങ്കിലും യാത്ര കഴിഞ്ഞു തിരിച്ചു പോരുമ്പോൾ അടുത്ത യാത്ര രാജ്യം ഏതായിരിയ്ക്കും എന്ന ആലോചനയിലായിരിക്കും തിരിച്ചുവരുന്നതെങ്കിൽ, ഈ രാജ്യത്തോട് യാത്ര പ റയുമ്പോൾ അടുത്ത യാത്രയും അർമേനിയയിലേയ്ക്ക് തന്നെയാകണം എന്ന് മൗനമായ് മനസ്സിൽ കുറിച്ചിടുകയായിരുന്നു ….

(അവസാന ഭാഗം)
ഷാജി എൻ പുഷ്‌പാംഗദൻ

കഴിഞ്ഞ ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

error: Content is protected !!