ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട് മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട് ഉടയവൻ…
Author: Admin
ചല്ലി
അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍…
ചല്ലി
അദ്ധ്യായം 8ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ…
ഞാൻ കണ്ടനാർ കേളൻ..
പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യൻ മാറിച്ചിന്തിക്കാൻ തുടങ്ങിയപ്പോൾ അവനുള്ള താക്കീതാണ് തെയ്യക്കോലങ്ങളുടെ അലറിക്കൊണ്ടുള്ള കൽപ്പനകൾ എന്ന് തോന്നിയിട്ടുണ്ട്. വെറും തോന്നലാണ്; ശരിയാണോ എന്നറിയില്ല. ആ കലമ്പലുകളിൽ നിറയുന്നത് വ്യസനമാണെന്ന് കണ്ടിട്ടുണ്ട്. ഓരോ ചടുലതയ്ക്കുമപ്പുറം ദയനീയമായ നോട്ടങ്ങളുണ്ട്! അതുകണ്ട് കണ്ണു നിറയുന്ന പാവം…
ചല്ലി
രണ്ടാം കാലംമുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി. ”ഞാന്‍ അപ്പോഴെ…
ചല്ലി
അദ്ധ്യായം 6ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്.…
തരിപ്പ്
“ചെമ്പുകമ്പി മുളങ്കുഴലിൽച്ചുറ്റി രണ്ടറ്റവും തൊട്ടോണ്ട് കാന്തം കുഴലിലിടുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,” electro magnetism അനന്തൻ സായിപ്പിന് വിവരിച്ചുകൊടുക്കുന്നതങ്ങനെയാണ്! തന്റെ കണ്ടുപിടിത്തം, മതിയായ ഗവേഷണ സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെ കൊല്ലൻവിളാകത്തു വീട്ടിൽ മാതുമേസ്തിരിയുടെ മകൻ അനന്തൻ എന്ന സാധാരണക്കാരൻ ശീമക്കാരുടെ മുന്നിലേക്കിട്ടുകൊടുത്ത ആ…
ചല്ലി
ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ…