പുസ്തകം- എൻറൊ

പുസ്തകം- എൻറൊഇനം-കവിതാസമാഹാരംകവി-റാസിപ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാവില-150പേജ്-112 നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിതസിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്. ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ‘കബിതയായി’എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ദഹൻ ഋതുപർണോഘോഷ് സിനിമകൾ മിക്കതും അതിഭാവുകത്തിനിടമില്ലാത്ത ജീവിത- നേർചിത്രങ്ങളാണ്. ‘ദഹനും’ വ്യത്യസ്തമല്ല. സമൂഹത്തിലെ ആണധികാരങ്ങളുടെ മേൽക്കോയ്മയ്ക്ക് സ്ത്രീപക്ഷത്തു നിന്നു കിട്ടുന്ന ശക്തമായ താക്കീതായി ഓരോ ഘോഷ് സിനിമയും ആസ്വാദകരെ തേടിയെത്തുന്നു. സുമിത്ര ഭട്ടാചാര്യയുടെ നോവലിനെ ആസ്പദമാക്കി 1997- ൽ ചിത്രീകരിച്ച ദഹൻ…

പുസ്തകം- മനോയാനം

പുസ്തകം -മനോയാനoഇനം-നോവൽനോവലിസ്റ്റ്-ശ്രീജാ വാര്യർപ്രസാധകർ-സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ)പേജ്-44വില= 50 രൂപ മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം,…

മാമുക്കോയ വിടവാങ്ങി

നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായി, ഗഫ്ഫൂർ കാ ദോസ്ത് ന്റെ ഗഫൂറായും കീലേരി അച്ചുവായും ‘മലബാറിൽ ജനിച്ചു ആ ഭാഷയിൽ സംസാരിക്കുന്ന അബ്ദു…

പവനരച്ചെഴുതിയ രാഗങ്ങൾ..

മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു. അന്തരിച്ച ഗായിക…

ഞാൻ കണ്ട ഋതു..

ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി;…

വേഷം മാറുന്ന കടൽ

ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത്…

അവൾ…..! അവളോടെനിക്ക് പറയാനുള്ളത്

……….1……..(അവളോട്….)” കണ്ണുനീരിനെ മറ്റേതുമല്ലാതെ കണ്ടു ശീലിച്ച നിർമ്മല ഹൃത്തടം,പങ്കുവയ്‌പിന്റെ കമ്പോള ശാലയിൽശ്രുതി മുറിഞ്ഞൊരു വായ്‌ത്താരി മൂളവേ,ഒത്തുതീർപ്പിന്റെ വൈദഗ്ദ്ധ്യമൽപവുംതൊട്ടു തീണ്ടാത്തപ്രാണന്റെയഗ്നിയിൽ,കരളു നീറ്റി മിനുക്കിയ സ്നേഹമിന്നേറ്റു വാങ്ങാതെ തണൽ ശയ്യയിങ്കൽ ഞാൻ,പതറി നിൽപ്പുണ്ട് പതിരായുതിരും നിൻപ്രണയമൊഴികളെ പാടെ മറന്ന പോൽ….. ……….2……….(അവളോട്….)ഞാൻ,…. ഉള്ളിലാളുന്ന സന്ദേഹ…

കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

ഒരു ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…

error: Content is protected !!