രാമുവിന്റെ കഥ
സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്!…