അറിവ്

അറിയാതെ തൊടുന്നതൊക്കെ..അപരന്നുമറിവായ്‌ അറിയാൻ..അറിഞ്ഞതു പോലും അറിയാതെ അടർന്ന്..അറിവിലലിഞ്ഞില്ലാതെ ആവണം.. സ്നേഹം കരയുന്നു..“എന്നെ ആരും സ്നേഹിക്കുന്നില്ല.. “ഇഷ്ടം അതു നോക്കി ചിരിക്കുന്നു..“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്‌..?ദൈവം മറുപടി പറഞ്ഞു..“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്‌..” റോബിൻ കുര്യൻ

പരിണാമം

നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്. ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ…

തീ

ആകാശത്തിന്റെ വിശാലതയിൽ അസൂയപൂണ്ട കടല്‍, ദൈവത്തോടു പരാതി പറഞ്ഞു.“നീ എനിക്ക് ആഴം നിശ്ചയിച്ചു.. അതിരു നിശ്ചയിച്ചു.. ആ അതിരുകളെ ഭൂമിയിൽ നീ അവസാനിപ്പിച്ചു..” ഭൂമി പറഞ്ഞു..,“കത്തിജ്വലിക്കുന്ന സൂര്യനെ വഹിക്കുവാനും, കോടാനുകോടി നക്ഷത്രങ്ങളെ പ്രകാശിപ്പിക്കുവാനും ആകാശം വിശാലമായിരിക്കേണ്ടതല്ലേ..?” ഭൂമിയുടെ ഹൃദയവിശാലത മനസ്സിലാക്കിയ കടൽ…

ദുഃഖസ്മൃതി

ഇപ്പോൾ ചാരമാകും എന്ന കണക്കെ പകലിങ്ങനെ കത്തി അമരുകയാണ്.. നെരിപ്പോടിലെരിയുമ്പോൾ നാളെയൊരു പുലരിയുണ്ടെന്നത് വലിയൊരു പ്രതീക്ഷയാണ്. ഇന്നത്തെ പകൽ വിതറിയിടുന്ന കനൽചീളുകളിൽ നിന്നുമാണ് നാളത്തെ പുലരി പിറക്കുന്നത് എന്നത് എത്ര ചാരുതയുള്ള വിചാരമാണ്. ആധ്യാത്മികതയുടെ വേരുകൾ തപ്പി ആഴങ്ങളിലേക്ക് പോകുന്നത് കൂടുതലും…

ഇന്നലെകള്‍

ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…

ഗർഭഭൂമി

പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ. നൂറ്റാണ്ടുകളിലെ ഒരു ദിവസം…

ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…

ദൈവം

ദൈവം എന്നത്‌ നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു. ഈ കാരണങ്ങളിലൂടെ…

സഹശയനം

അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു.. പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ…

സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

error: Content is protected !!